Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wild Animal

വന്യമൃഗശല്യവും പരിഹാരമാർഗവും: ജനങ്ങളുടെ പ്രതികരണപത്രിക

ആ​​​​​​ന​​​​​​യു​​​​​​ടെ​​​യും മ​​​​​​റ്റ് വ​​​​​​ന്യ​​​​​​മൃ​​​​​​ഗ​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും ശ​​​​​​ല്യ​​​​​​ത്തി​​​​​​ന് വൈ​​​​​​ദ്യു​​​​​​തി​​​വേ​​​​​​ലി​​​​​​യും ഹാം​​​ഗിം​​​ഗ്​​​ ഫെ​​​​​​ൻ​​​​​​സിം​​​ഗും ആ​​​​​​ന​​​​​​മ​​​​​​തി​​​​​​ലും അ​​​​​​ന്പേ പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​മാ​​​​​​ണെ​​​​​​ന്നു തെ​​​​​​ളി​​​​​​ഞ്ഞു​​​ക​​​​​​ഴി​​​​​​ഞ്ഞു. ഇ​​​​​​തി​​​നു​​​ള്ള പാ​​​​​​ഴ്ച്ചെ​​​​​​ല​​​​​​വി​​​നൊ​​​പ്പം ജീ​​​​​​വ​​​​​​നും സ്വ​​​​​​ത്തി​​​​​​നു​​​​​​മാ​​​​​​യു​​​​​​ള്ള ന​​​ഷ്‌​​​ട​​​​​​പ​​​​​​രി​​​​​​ഹാ​​​​​​ര​​​​​​ങ്ങ​​​​​​ളും ന​​​​​​ൽ​​​​​​കി ഖ​​​​​​ജ​​​​​​നാ​​​​​​വ് കാ​​​​​​ലി​​​​​​യാ​​​​​​ക്കാ​​​​​​മെ​​​​​​ന്നു മാ​​​​​​ത്ര​​​​​​മേ​​​​​​യു​​​​​​ള്ളൂ. ഒ​​​​​​രു മ​​​​​​നു​​​​​​ഷ്യ​​​ജീ​​​​​​വ​​​​​​ന് വി​​​​​​ല നി​​​​​​ശ്ച​​​​​​യി​​​​​​ക്കാ​​​​​​നും ന​​​​​​ഷ്‌​​​ട​​​പ​​​​​​രി​​​​​​ഹാ​​​​​​രം നി​​​​​​ർ​​​ണ​​​യി​​​​​​ക്കാ​​​​​​നും ലോ​​​​​​ക​​​​​​ത്തി​​​​​​ലെ ഒ​​​​​​രു ശ​​​​​​ക്തി​​​​​​ക്കും പ്രാ​​​​​​പ്തി​​​​​​യി​​​​​​ല്ല. അ​​​​​​തി​​​​​​നാ​​​​​​ൽ​​​ത്ത​​​​​​ന്നെ ഒ​​​​​​രു മ​​​​​​നു​​​​​​ഷ്യ​​​ജീ​​​​​​വ​​​​​​ൻ​​​പോ​​​​​​ലും ന​​​​​​ഷ്‌​​​ട​​​​​​പ്പെ​​​​​​ടാ​​​​​​ൻ ഇ​​​​​​ട​​​​​​യാ​​​​​​ക്ക​​​​​​രു​​​​​​ത് എ​​​​​​ന്നു പു​​​​​​തു​​​​​​താ​​​​​​യി അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​മേ​​​ൽ​​​​​​ക്കു​​​​​​ന്ന സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നോ​​​​​​ട് ഞ​​​​​​ങ്ങ​​​​​​ൾ അ​​​​​​ഭ്യ​​​​​​ർ​​​​​​ഥി​​​​​​ക്കു​​​​​​ന്നു.

ക​​​​​​ഴി​​​​​​ഞ്ഞ മാ​​​​​​സം 27ന് ​​​​​​ക​​​​​​ണ്ണൂ​​​​​​ർ കേ​​​​​​ള​​​​​​കം പ​​​​​​ഞ്ചാ​​​​​​യ​​​​​​ത്തി​​​​​​ലെ ന​​​​​​രി​​​​​​ക്ക​​​​​​ട​​​​​​വി​​​​​​ൽ കോ​​​​​​ണ്‍ക്രീ​​​​​​റ്റ് പി​​​​​​ല്ല​​​​​​റും ബീ​​​​​​മും ക​​​​​​രി​​​​​​ങ്ക​​​​​​ൽ​​​​​​ക്കെ​​​​​​ട്ടു​​​മ​​​ട​​​ക്കം സം​​​യോ​​​ജി​​​പ്പി​​​ച്ചു നി​​​​​​ർ​​​​​​മി​​​ച്ച പ്ര​​​​​​തി​​​​​​രോ​​​​​​ധ​​​​​​മ​​​​​​തി​​​​​​​​​ൽ അ​​​​​​നാ​​​​​​യാ​​​​​​സം ത​​​​​​ക​​​​​​ർ​​​​​​ത്ത് ആ​​​​​​ന​​​​​​ക​​​​​​ൾ ജ​​​​​​ന​​​​​​വാ​​​​​​സ​​​മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ൽ ഇ​​​​​​റ​​​​​​ങ്ങി കൃ​​​​​​ഷി​​​​​​ക​​​​​​ളും മ​​​​​​റ്റ് നി​​​​​​ർ​​​​​​മി​​​​​​തി​​​​​​ക​​​​​​ളും വ്യാ​​​​​​പ​​​​​​ക​​​​​​മാ​​​​​​യി ന​​​​​​ശി​​​​​​പ്പി​​​​​​ച്ചു.

വ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ സ​​​​​​മീ​​​​​​പ​​​പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളി​​​​​​ൽ ജീ​​​​​​വി​​​​​​ക്കു​​​​​​ന്ന ഞ​​​​​​ങ്ങ​​​​​​ൾ പ്ര​​​​​​ത്യ​​​ക്ഷ​​​​​​മാ​​​​​​യും പ​​​​​​രോ​​​​​​ക്ഷ​​​​​​മാ​​​​​​യും അ​​​​​​നേ​​​​​​കം നി​​​​​​കു​​​​​​തി​​​​​​ക​​​​​​ൾ​​​ ത​​​​​​ന്ന് ജീ​​​​​​വി​​​​​​ക്കു​​​​​​ന്ന മാം​​​​​​സ​​​​​​വും ര​​​​​​ക്ത​​​​​​വു​​​​​​മു​​​​​​ള്ള മ​​​​​​നു​​​​​​ഷ്യ​​​​​​ജീ​​​​​​വി​​​​​​ക​​​​​​ളാ​​​​​​ണ്. ക​​​​​​വി പാ​​​​​​ടി​​​​​​യ​​​​​​തു​​​പോ​​​​​​ലെ “സം​​​​​​ശ​​​​​​യം പൂ​​​​​​ണ്ടു ഞാ​​​​​​ൻ എ​​​​​​ന്നെ​​​​​​യും നോ​​​​​​ക്കി. ഈ ​​​​​​മ​​​​​​നു​​​​​​ഷ്യകു​​​​​​ല​​​​​​ത്തി​​​​​​ലോ ഞാ​​​​​​നും പി​​​​​​റ​​​​​​ന്ന​​​​​​ത്.”

ഞ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും നി​​​​​​ങ്ങ​​​​​​ളെ​​​​​​പ്പോ​​​​​​ലെ മ​​​​​​ക്ക​​​​​​ളും കൊ​​​​​​ച്ചു​​​​​​മ​​​​​​ക്ക​​​​​​ളു​​​​​​മൊ​​​​​​ക്കെയുണ്ട്. വി​​​​​​ശ​​​​​​പ്പെ​​​​​​ന്ന പ്രാ​​​​​​ഥ​​​​​​മി​​​​​​ക വി​​​​​​കാ​​​​​​ര​​​വു​​​മു​​​​​​ണ്ട്. പ​​​​​​ക്ഷേ, പ​​​​​​റ​​​​​​ന്പി​​​​​​ലെ ഭ​​​​​​ക്ഷ്യ​​​വി​​​​​​ഭ​​​​​​വ​​​​​​ങ്ങ​​​​​​ളും നാ​​​​​​ണ്യ​​​വി​​​​​​ഭ​​​​​​വ​​​​​​ങ്ങ​​​​​​ളു​​​​​​മെ​​​​​​ല്ലാം വ​​​​​​ന്യ​​​മൃ​​​​​​ഗ​​​​​​ങ്ങ​​​​​​ൾ ന​​​​​​ശി​​​​​​പ്പി​​​​​​ക്കു​​​​​​ന്നു. രാ​​​​​​ത്രി​​​​​​യി​​​​​​ൽ സ​​​​​​മാ​​​​​​ധാ​​​​​​ന​​​​​​മാ​​​​​​യി ഉ​​​​​​റ​​​​​​ങ്ങാ​​​​​​ൻ ക​​​ഴി​​​യു​​​ന്നി​​​ല്ല. ഏ​​​​​​തു നി​​​​​​മി​​​​​​ഷ​​​​​​വും വ​​​​​​ന്യ​​​​​​മൃ​​​​​​ഗ​​​​​​ങ്ങ​​​​​​ളാ​​​​​​ൽ ആ​​​​​​ക്ര​​​​​​മി​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​മെ​​​​​​ന്ന മാ​​​​​​ന​​​​​​സി​​​​​​കാ​​​​​​വ​​​​​​സ്ഥ​​​​​​യി​​​​​​ൽ വ​​​​​​ള​​​​​​രു​​​​​​ന്ന കു​​​​​​ഞ്ഞു​​​​​​ങ്ങ​​​​​​ൾ. വ​​​​​​ന്യ​​​​​​മൃ​​​​​​ഗ​​​ഭീ​​​​​​ഷ​​​​​​ണി കാ​​​​​​ര​​​​​​ണം കൃ​​​​​​ഷി​​​​​​യി​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ൽ പ​​​​​​ണി​​​​​​യെ​​​​​​ടു​​​​​​ക്കാ​​​​​​ൻ തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക​​​​​​ൾ തയാ​​​​​​റാ​​​​​​കു​​​​​​ന്നി​​​​​​ല്ല. എ​​​​​​ല്ലാ​​​​​​റ്റി​​​​​​നു​​​മു​​​​​​പ​​​​​​രി ജീ​​​​​​വി​​​​​​ക്കാ​​​​​​ൻ മാ​​​​​​ർ​​​ഗ​​​മി​​​​​​ല്ലാ​​​​​​തെ കൃ​​​​​​ഷി​​​​​​യി​​​​​​ടം ഉ​​​​​​പേ​​​​​​ക്ഷി​​​​​​ച്ച് അ​​​​​​ഭ​​​​​​യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ളാ​​​​​​കു​​​​​​ന്ന അ​​​​​​വ​​​​​​സ്ഥ.

അ​​​​​​തി​​​​​​ർ​​​​​​ത്തി​​​​​​യി​​​​​​ലെ പ​​​​​​ട്ടാ​​​​​​ള​​​​​​ക്കാ​​​​​​ർ രാ​​​​​​ജ്യം കാ​​​​​​ക്കു​​​​​​ന്ന​​​​​​തു​​​​​​പോ​​​​​​ലെ രാ​​​​​​ത്രി​​​​​​യി​​​​​​ൽ ഉ​​​​​​റ​​​​​​ക്ക​​​​​​മി​​​​​​ള​​​​​​ച്ചി​​​​​​രു​​​​​​ന്നു ജീ​​​​​​വ​​​​​​ൻ പ​​​​​​ണ​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ത്തി ആ​​​​​​ന​​​​​​യെ​​​​​​യും മ​​​​​​റ്റും പ​​​​​​ട​​​​​​ക്കം പൊ​​​​​​ട്ടി​​​​​​ച്ച് തു​​​​​​ര​​​​​​ത്തി കാ​​​​​​ട്ടി​​​​​​ലേ​​​​​​ക്ക് ഓ​​​​​​ടി​​​​​​ക്കു​​​​​​ന്ന​​​​​​തുകൊ​​​​​​ണ്ടാ​​​ണ് ​​​ന​​​​​​ഗ​​​​​​ര​​​​​​വാ​​​​​​സി​​​​​​ക​​​​​​ളും മ​​​​​​ക്ക​​​​​​ളും, സ​​​​​​മാ​​​​​​ധാ​​​​​​ന​​​​​​മാ​​​​​​യും സു​​​​​​ഖ​​​​​​മാ​​​​​​യും ഉ​​​​​​റ​​​​​​ങ്ങു​​​ന്ന​​​​​​ത്. അ​​​​​​ല്ലാ​​​​​​യെ​​​​​​ങ്കി​​​​​​ൽ ഒ​​​​​​രു ദി​​​​​​വ​​​​​​സം 40 കി.​​​മീ. ​​​വ​​​​​​രെ ന​​​​​​ട​​​​​​ക്കു​​​​​​ന്ന ആ​​​​​​ന​​​ക​​​​​​ൾ​​​​​​ക്ക് പ​​​​​​ട്ട​​​​​​ണ​​​പ്ര​​​​​​വേ​​​​​​ശം ഒ​​​​​​രു പ്ര​​​​​​ശ്ന​​​​​​മ​​​​​​ല്ല. പി​​​​​​ന്നെ പി​​​​​​ഞ്ഞാ​​​​​​ണ​​​​​​ക്ക​​​​​​ട​​​​​​യി​​​​​​ൽ കാ​​​​​​ള​​​​​​ക​​​​​​യ​​​​​​റി​​​​​​യ അ​​​​​​വ​​​​​​സ്ഥ​​​​​​യൊ​​​ന്നു​​​മാ​​​യി​​​രി​​​ക്കി​​​ല്ല. ഓ​​​​​​രോ മ​​​​​​നു​​​​​​ഷ്യ​​​​​​നും ഭ​​​​​​ക്ഷ​​​​​​ണം ക​​​​​​ഴി​​​​​​ക്കു​​​​​​ന്പോ​​​​​​ൾ ഒ​​​​​​ന്നോ​​​​​​ർ​​​​​​ക്ക​​​​​​ണം, ഇ​​​​​​ത് ക​​​​​​ർ​​​​​​ഷ​​​​​​ക​​​ന്‍റെ വി​​​​​​യ​​​​​​ർ​​​​​​പ്പി​​​​​​ൽ ക​​​​​​ണ്ണീ​​​​​​ർ ക​​​​​​ല​​​​​​ക്കി വി​​​​​​ള​​​​​​യി​​​​​​ച്ചെ​​​​​​ടു​​​​​​ത്ത ക​​​ഷ്‌​​​ട​​​പ്പാ​​​​​​ടി​​​​​​ന്‍റെ ക​​​​​​നി​​​​​​യാ​​​​​​ണെ​​​​​​ന്ന്.

എ​​​​​​ന്താ​​​​​​ണ് പ​​​​​​രി​​​​​​ഹാ​​​​​​രം?

ഒ​ന്നാ​മ​താ​യി വ​നാ​തി​ർ​ത്തി​യി​ൽ ന​ല്ല മ​ണ്ണാ​ഴ​മു​ള്ള ഭാ​ഗം മു​ഴു​വ​നും ന​ല്ല വീ​തി​യി​ലും താ​ഴ്ച​യി​ലും ട്രെ​ഞ്ച് കു​ഴി​ക്ക​ണം. മ​ണ്ണ് സൗ​ജ​ന്യ​മാ​യി എ​ടു​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കി​യാ​ൽ ആ​വ​ശ്യ​ക്കാ​ർ സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡ​പ്ര​കാ​രം സൗ​ജ​ന്യ​മാ​യി ട്രെ​ഞ്ച് കു​ഴി​ച്ചു ത​രും. മ​​​​​​ണ്ണി​​​​​​ന് ഒ​​​​​​രു ചെ​​​​​​റി​​​​​​യ വി​​​​​​ല നി​​​​​​ശ്ച​​​​​​യി​​​​​​ച്ചാ​​​​​​ൽ​​​പോ​​​​​​ലും സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന് വ​​​​​​ലി​​​​​​യ വ​​​​​​രു​​​​​​മാ​​​​​​നം ല​​​​​​ഭി​​​​​​ക്കും. അ​​​​​​ത്ര​​​​​​യും ഭാ​​​​​​ഗ​​​​​​ത്തെ മ​​​​​​ര​​​​​​ങ്ങ​​​​​​ൾ മു​​​​​​റി​​​​​​ച്ചു​​​​​​മാ​​​​​​റ്റി വി​​​​​​റ്റാ​​​​​​ൽ വേ​​​​​​റൊ​​​​​​രു വ​​​​​​ന്പി​​​​​​ച്ച വ​​​​​​രു​​​​​​മാ​​​​​​ന​​​​​​വും ല​​​​​​ഭി​​​​​​ക്കും.

ട്രെ​​​​​​ഞ്ച് കു​​​​​​ഴി​​​​​​ക്കാ​​​​​​ൻ പ​​​​​​റ്റാ​​​​​​ത്ത പാ​​​​​​റ​​​​​​യു​​​​​​ള്ള സ്ഥ​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ൽ രാ​​​​​​ജ്യാ​​​​​​തി​​​​​​ർ​​​​​​ത്തി​​​​​​ക​​​​​​ളി​​​​​​ലു​​​​​​ള്ള മാ​​​​​​തി​​​​​​രി മി​​​​​​ലി​​​​​​ട്ട​​​​​​റി ഫെ​​​​​​ൻ​​​​​​സിം​​​ഗും ചെ​​​​​​യ്യ​​​​​​ണം. ഇ​​​​​​ത്ര​​​​​​യും ചെ​​​​​​യ്തു​​​ക​​​​​​ഴി​​​​​​ഞ്ഞാ​​​​​​ൽ ആ​​​​​​ന​​​​​​യോ മ​​​​​​റ്റു മൃ​​​​​​ഗ​​​​​​ങ്ങ​​​​​​ളോ ജ​​​​​​ന​​​വാ​​​​​​സ​​​​​​മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ൽ പ്ര​​​​​​വേ​​​​​​ശി​​​​​​ക്കു​​​​​​ക​​​​​​യി​​​​​​ല്ല. വ​​​​​​നം​​​വ​​​​​​കു​​​​​​പ്പ് ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​ർ​​​​​​ക്കും വാ​​​​​​ഹ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും അ​​​​​​ക​​​​​​ത്തു പ്ര​​​​​​വേ​​​​​​ശി​​​​​​ക്കാ​​​​​​ൻ പ്ര​​​​​​ത്യേ​​​​​​ക സു​​​​​​ര​​​​​​ക്ഷി​​​​​​ത ക​​​​​​വാ​​​​​​ട​​​​​​ങ്ങ​​​​​​ൾ നി​​​​​​ർ​​​​​​മി​​​ക്ക​​​​​​ണം. വോ​​​​​​ട്ടുതേ​​​​​​ടി പ്ര​​​​​​ക​​​​​​ട​​​​​​ന പ​​​​​​ത്രി​​​​​​ക​​​​​​യു​​​​​​മാ​​​​​​യി വ​​​​​​ന്ന രാ​​​ഷ്‌​​​ട്രീ​​​​​​യ നേ​​​​​​താ​​​​​​ക്ക​​​​​​ളേ, നി​​​​​​ങ്ങ​​​​​​ൾ സ​​​​​​ത്യ​​​​​​പ്ര​​​​​​തി​​​​​​ജ്ഞ ചെ​​​​​​യ്യു​​​​​​ന്പോ​​​​​​ൾ ഭാ​​​​​​ര​​​​​​ത​​​​​​ത്തി​​​​​​ന്‍റെ ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന അ​​​​​​നു​​​​​​ശാ​​​​​​സി​​​​​​ച്ച പൗ​​​​​​ര​​​ന്മാ​​​​​​രു​​​​​​ടെ ജീ​​​​​​വ​​​​​​നും സ്വ​​​​​​ത്തി​​​​​​നും സം​​​​​​ര​​​​​​ക്ഷ​​​​​​ണം ന​​​​​​ൽ​​​​​​കു​​​​​​മെ​​​​​​ന്ന് ഹൃ​​​​​​ദ​​​​​​യ​​​​​​ത്തി​​​​​​ൽ​​​​​​ തൊ​​​​​​ട്ട് പ്ര​​​​​​തി​​​​​​ജ്ഞ​​​ ചെ​​​​​​യ്യ​​​​​​ണം. നി​​​​​​ങ്ങ​​​​​​ളു​​​​​​ടെ പ്ര​​​​​​ക​​​​​​ട​​​​​​നപ​​​​​​ത്രി​​​​​​ക​​​​​​യ്ക്കു പ​​​​​​ക​​​​​​രം, ജ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ പ്ര​​​​​​തി​​​​​​ക​​​​​​ര​​​​​​ണ​​​പ​​​​​​ത്രി​​​​​​ക കൂ​​​​​​ടി കേ​​​​​​ൾ​​​​​​ക്ക​​​​​​ണം.

ഇത്തവണത്തെ തെര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​നാ​​​​​​യി ദേ​​​​​​വി​​​​​​കു​​​ളം അ​​​​​​സം​​​​​​ബ്ലി മ​​​​​​ണ്ഡ​​​​​​ല​​​​​​ത്തി​​​​​​ൽ​​​​​​പ്പെ​​​​​​ട്ട ഇ​​​​​​ട​​​​​​മ​​​​​​ല​​​​​​ക്കു​​​​​​ടി​​​​​​യി​​​​​​ലേ​​​​​​ക്ക് വ​​​​​​ന​​​​​​പാ​​​​​​ത​​​​​​യി​​​​​​ലൂ​​​​​​ടെ തെരഞ്ഞെടുപ്പ് സാ​​​​​​മ​​​​​​ഗ്രി​​​​​​ക​​​​​​ളു​​​​​​മാ​​​​​​യി പോ​​​​​​യ ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​ന്മാ​​​​​​ർ​​​​​​ക്ക് സു​​​​​​ര​​​​​​ക്ഷ​​​​​​യൊ​​​​​​രു​​​​​​ക്കാ​​​​​​ൻ നി​​​​​​റ​​​​​​തോ​​​​​​ക്കു​​​​​​മാ​​​​​​യി വ​​​​​​ന​​​​​​പാ​​​​​​ല​​​​​​ക​​​​​​രും പോ​​​​​​ലീ​​​​​​സും ഉ​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു. വ​​​​​​ന്യ​​​​​​മൃ​​​​​​ഗ​​​​​​ങ്ങ​​​​​​ൾ അ​​​​​​ക്ര​​​​​​മി​​​​​​ക്കാ​​​​​​ൻ എ​​​​​​ത്തി​​​​​​യാ​​​​​​ൽ ആ ​​​​​​നി​​​​​​മി​​​​​​ഷം വെ​​​​​​ടി​​​​​​വ​​​​​​യ്ക്കാ​​​​​​നു​​​​​​ള്ള ഉ​​​​​​ത്ത​​​​​​ര​​​​​​വു മാ​​​​​​ത്ര​​​​​​മ​​​​​​ല്ല, ഡ്യൂ​​​​​​ട്ടി​​​​​​യി​​​​​​ലു​​​​​​ള്ള​​​​​​വ​​​​​​ർ​​​​​​ക്ക് ഇ​​​​​​ൻ​​​​​​ഷുറ​​​​​​ൻ​​​​​​സ് പ​​​​​​രി​​​​​​ര​​​​​​ക്ഷ​​​​​​യും സ​​​​​​ർ​​​​​​ക്കാ​​​​​​ർ ഏ​​​​​​ർ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യി​​​​​​രു​​​​​​ന്നു.

2025 മാ​​​ർ​​​ച്ച് 17ന് ​​​​​​ഇ​​​​​​ടു​​​​​​ക്കി ജി​​​​​​ല്ല​​​​​​യി​​​​​​ലെ വ​​​​​​ണ്ടി​​​​​​പ്പെ​​​​​​രി​​​​​​യാ​​​​​​റി​​​​​​ൽ ഫോ​​​​​​റ​​​​​​സ്റ്റ് ഡി​​​​​​പ്പാ​​​​​​ർ​​​​​​ട്ട്മെ​​​​​​ന്‍റ് ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​ർ പൂ​​​​​​ർ​​​​​​ണവ​​​​​​ള​​​​​​ർ​​​​​​ച്ച​​​​​​യെ​​​​​​ത്തി​​​​​​യ ക​​​​​​ടു​​​​​​വ​​​​​​യെ പ്രാ​​​​​​ണ​​​​​​ര​​​​​​ക്ഷാ​​​​​​ർ​​​​​​ഥം എ​​​​​​ന്ന പേ​​​​​​രി​​​​​​ൽ വെ​​​​​​ടി​​​​​​വ​​​​​​ച്ചു​​​കൊ​​​​​​ന്നു. ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​രു​​​​​​ടെ​​​​​​യും സാ​​​​​​ധാ​​​​​​ര​​​​​​ണ​​​​​​ക്കാ​​​​​​രു​​​​​​ടെ​​​​​​യും ജീ​​​​​​വ​​​​​​നു പു​​​​​​ല്ലു​​​വി​​​​​​ല​​​​​​യും ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​രു​​​​​​ടെ ജീ​​​​​​വ​​​​​​നു പൊ​​​​​​ന്നു​​​വി​​​​​​ല​​​​​​യും.

ഇ​​​​​​തൊ​​​​​​ര​​​​​​നീ​​​​​​തി​​​​​​യ​​​​​​ല്ലേ? വ​​​​​​ന​​​​​​ത്തി​​​​​​ൽ നി​​​​​​ൽ​​​​​​ക്കേ​​​​​​ണ്ട വ​​​​​​ന്യ​​​​​​മൃ​​​​​​ഗ​​​​​​ങ്ങ​​​​​​ൾ കൃ​​​​​​ഷി​​​ഭൂ​​​​​​മി​​​​​​യി​​​​​​ൽ ക​​​​​​യ​​​​​​റി​​​​​​യാ​​​​​​ൽ സ്വ​​​​​​ന്തം ജീ​​​​​​വ​​​​​​നും സ്വ​​​​​​ത്തും സം​​​​​​ര​​​​​​ക്ഷി​​​ക്കാ​​​​​​നാ​​​​​​യി അ​​​​​​തി​​​​​​നെ ഏ​​​​​​തുവി​​​​​​ധേ​​​​​​ന​​​​​​യും ന​​​​​​ശി​​​​​​പ്പി​​​​​​ക്കാനും മാം​​​​​​സം ഭ​​​​​​ക്ഷി​​​​​​ക്കാ​​​​​​നും അ​​​​​​വ​​​​​​ന് അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​മു​​​​​​ണ്ടാ​​​​​​ക​​​​​​ണം. സു​​​​​​ര​​​​​​ക്ഷാ​​​​​​ ഭ​​​​​​ട​​​ന്മാ​​​രു​​​​​​ടെ ന​​​​​​ടു​​​​​​വി​​​​​​ൽ എ​​​സി മു​​​റി​​​യി​​​ലി​​​​​​രു​​​​​​ന്നാ​​​ണ് നി​​​​​​യ​​​​​​മനി​​​​​​ർ​​​​​​മാ​​​ണം ന​​​​​​ട​​​​​​ത്തു​​​​​​ന്ന​​​ത്. ന​​​​​​ല്ല ഭ​​​​​​ക്ഷ​​​​​​ണം ക​​​​​​ഴി​​​​​​ക്കു​​​​​​ന്നു, ആ​​​​​​കാ​​​​​​ശ​​​​​​യാ​​​​​​ത്ര ചെ​​​​​​യ്യു​​​​​​ന്നു. അ​​​​​​വ​​​​​​ർ​​​​​​ക്ക് സാ​​​​​​ധാ​​​​​​ര​​​​​​ണ ജ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ ക​​​​​​ഷ്‌​​​ട​​​പ്പാ​​​​​​ടു​​​​​​ക​​​​​​ൾ അ​​​​​​റി​​​​​​യി​​​​​​ല്ല.

ഇ​​​​​​നി വ​​​​​​രു​​​​​​ന്ന സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നോ​​​​​​ട്...

ഇ​​​​​​ന്ന് ഈ ​​​​​​നാ​​​​​​ട്ടി​​​​​​ലെ പൗ​​​​​​ര​​​ന്മാ​​​​​​ർ എ​​​​​​ല്ലാ നി​​​​​​കു​​​​​​തി​​​​​​ക​​​​​​ളു​​​​​​ടെ​​​​​​യും ഫീ​​​​​​സു​​​​​​ക​​​​​​ളു​​​​​​ടെ​​​​​​യും ചാ​​​​​​ർ​​​​​​ജു​​​​​​ക​​​​​​ളു​​​​​​ടെ​​​​​​യും ഭാ​​​​​​രം താ​​​​​​ങ്ങി സ​​​​​​ഹി​​​​​​ക്കാ​​​​​​ൻ പ​​​​​​റ്റാ​​​​​​ത്ത അ​​​​​​വ​​​​​​സ്ഥ​​​​​​യി​​​​​​ലാ​​​​​​ണ്. ഇ​​​​​​നി വ​​​​​​രു​​​​​​ന്ന സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നോ​​​​​​ട് ഒ​​​​​​രു അ​​​​​​ഭ്യ​​​​​​ർ​​​​​​ഥ​​​ന​​​​​​യു​​​​​​ണ്ട്. ജ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ പ്ര​​​​​​തി​​​​​​ക​​​​​​ര​​​​​​ണപ​​​​​​ത്രി​​​​​​ക ഗൗ​​​​​​ര​​​​​​വ​​​​​​മു​​​​​​ള്ള വി​​​​​​ഷ​​​​​​യ​​​​​​മാ​​​​​​യി ക​​​​​​ണ​​​​​​ക്കാ​​​​​​ക്കി തു​​​​​​ട​​​​​​ർ​​​ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ കൈ​​​​​​കൊ​​​​​​ള്ള​​​​​​ണം.

സാ​​​​​​യി​​​​​​പ്പി​​​​​​ന് ദാ​​​​​​രിദ്ര്യമാ​​​​​​യ​​​​​​പ്പോ​​​​​​ൾ, സ്വ​​​​​​ന്തം വ​​​​​​ള​​​​​​ർ​​​​​​ത്തു​​​നാ​​​​​​യ​​​യ്​​​​​​ക്ക് ഒ​​​​​​ന്നും തി​​​​​​ന്നാ​​​​​​ൻ കൊ​​​​​​ടു​​​​​​ക്കാ​​​​​​ൻ പ​​​​​​റ്റാ​​​​​​തെ വ​​​ന്ന​​​പ്പോ​​​ൾ ആ ​​​​​​നാ​​​​​​യ​​​​​​യു​​​​​​ടെ​​​ത​​​​​​ന്നെ വാ​​​​​​ലു മു​​​​​​റി​​​​​​ച്ച് സൂ​​​​​​പ്പ് വ​​​​​​ച്ചു​​​ കൊ​​​​​​ടു​​​​​​ത്തു. അ​​​​​​തുപോ​​​​​​ലെ​​​​​​യാ​​​​​​ക​​​​​​രു​​​​​​ത് ഇ​​​​​​നി​​​​​​യു​​​​​​ള്ള ക്ഷേ​​​​​​മ-വി​​​​​​ക​​​​​​സ​​​​​​ന പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ൾ.

ഇ​​​​​​പ്പോ​​​​​​ൾ നാം ​​​​​​ശ്വ​​​​​​സി​​​​​​ക്കു​​​​​​ന്ന പ്രാ​​​​​​ണ​​​​​​വാ​​​​​​യു​​​​​​വി​​​​​​നു മാ​​​​​​ത്ര​​​​​​മേ നി​​​​​​കു​​​​​​തി​​​​​​യി​​​​​​ല്ലാ​​​തു​​​​​​ള്ളൂ. ഗാ​​​​​​ന്ധി​​​​​​ജി ഭ​​​​​​ര​​​​​​ണ​​​​​​ക​​​​​​ർ​​​​​​ത്താ​​​​​​ക്ക​​​​​​ളോ​​​​​​ട് പ​​​​​​റ​​​​​​ഞ്ഞി​​​​​​ട്ടു​​​​​​ണ്ട്. “നി​​​​​​ങ്ങ​​​​​​ൾ നി​​​​​​യ​​​​​​മ​​​​​​ങ്ങ​​​​​​ൾ ഉ​​​​​​ണ്ടാ​​​​​​ക്കു​​​​​​ന്പോ​​​​​​ൾ ഈ ​​​​​​നാ​​​​​​ട്ടി​​​​​​ലെ ഏ​​​​​​റ്റ​​​​​​വും ക​​​​​​ഷ്‌​​​ട​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​വ​​​​​​ന്‍റെ​​​​​​യും ദാ​​​​​​രിദ്ര്യം അ​​​​​​നു​​​​​​ഭ​​​​​​വി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​ന്‍റെ​​​​​​യും മു​​​​​​ഖ​​​​​​ത്തേ​​​​​​ക്കു നോ​​​​​​ക്ക​​​​​​ണം. അ​​​​​​വ​​​​​​ർ​​​​​​ക്ക് ഇ​​​​​​തു​​​​​​കൊ​​​​​​ണ്ട് എ​​​​​​ന്താ​​​​​​ണ് ഗു​​​​​​ണം എ​​​​​​ന്നു ചി​​​​​​ന്തി​​​ച്ചു​​​വേ​​​​​​ണം നി​​​​​​യ​​​​​​മ​​​മു​​​ണ്ടാ​​​ക്കു​​​വാ​​​​​​ൻ.”

District News

വയനാട്ടിൽ വന്യജീവി ആക്രമണം വർദ്ധിക്കുന്നു: ജനവാസ മേഖലകളിൽ ജാഗ്രതാ നിർദ്ദേശം

വയനാട് ജില്ലയിൽ മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമാകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ വിവിധയിടങ്ങളിൽ കാട്ടാന, കടുവ, പുലി എന്നിവയുടെ ആക്രമണങ്ങൾ വർദ്ധിച്ചതായി പ്രദേശവാസികൾ പരാതിപ്പെടുന്നു. ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലുമുള്ള വന്യജീവികളുടെ സാന്നിദ്ധ്യം ജനങ്ങളിൽ കടുത്ത ആശങ്കയും ഭീതിയും ഉണർത്തുന്നുണ്ട്. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ പോലും ആളുകൾ ഭയപ്പെടുന്നു.

വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിലയിരുത്തി അടിയന്തര നടപടികൾ സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. പ്രശ്നബാധിത പ്രദേശങ്ങളിൽ കൂടുതൽ വനപാലകരെ വിന്യസിക്കുകയും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തു. വന്യജീവികളെ തുരത്തുന്നതിനുള്ള വിവിധ മാർഗ്ഗങ്ങളും പരീക്ഷിക്കുന്നുണ്ടെങ്കിലും, അവ ഫലപ്രദമാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്ന് ആവശ്യം ശക്തമാണ്. അതിർത്തികളിൽ ഫെൻസിംഗ് സ്ഥാപിക്കുക, ആഴത്തിലുള്ള കിടങ്ങുകൾ നിർമ്മിക്കുക, വിളകൾക്ക് നാശനഷ്ടം വരുത്തുന്ന മൃഗങ്ങളെ പിടികൂടുക എന്നിവയ്ക്കുള്ള നടപടികൾ വേഗത്തിലാക്കണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.

Editorial

ക്ഷുദ്രജീവിയുടെ വിലപോലുമില്ലാതെ!

കാട്ടുപന്നികളെ ക്ഷുദ്രജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്താനാകില്ലെന്ന് തീർത്തു പറഞ്ഞിട്ടുണ്ട്, കേന്ദ്രസർക്കാർ. ഉൾപ്പെടുത്തിയാലും ഇല്ലെങ്കിലും അവർക്കൊന്നും സംഭവിക്കാനില്ല. പക്ഷേ, ഇന്നല്ലെങ്കിൽ നാളെ ഈ രാജ്യം മലയോരവാസികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുമോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
സർക്കാരുകളുടെ ക്രൂരവിനോദം അത്രയധികമായി. ഹൈറേഞ്ചിലെയും മലബാറിലെയും കുടിയേറ്റത്തിന് ഒരു നുറ്റാണ്ടു പിന്നിട്ടപ്പോൾ കുടിയിറക്കം ശക്തമായി. മുന്നേ മുന്നു കാരണങ്ങളേയുള്ളു; വന്യജീവി, വനംവകുപ്പ്, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിഷ്ക്രിയത്വം.
വന്യജീവികൾ ജനങ്ങളെ കൊന്നൊടുക്കുകയാണെന്ന് കേന്ദ്രത്തിനും സംസ്ഥാനത്തിനുമറിയാം. പക്ഷേ, അതിനു കാരണം ആരാണെന്നു തർക്കിച്ച് രസിക്കുകയാണ് ഇരുപക്ഷവും. തങ്ങളോടു യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന സർക്കാരുകൾക്കു നടുവിലൂടെ 'ഗതികെട്ടവൻ്റെ കുടിയിറക്കം' യാഥാർഥ്യമായിരിക്കുന്നു.
അപകടകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ ലളിതമായ നടപടിക്രമം മാത്രമാണുള്ളതെന്നും കേരളം ഇതു കൃത്യമായി ഉപയോഗിക്കുന്നില്ലെന്നുമാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭുപേന്ദ്ര യാദവ് പറഞ്ഞത്. മനുഷ്യജീവനു ഭീഷണിയാകുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലുന്നതിനുള്ള അനുമതി സംസ്ഥാന വനം മേധാവികൾക്കുണ്ടെന്നും ഇതിന് കേന്ദ്രസർക്കാരിൻ്റെ പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്നും ഡൽഹിയിൽ മാധ്യമങ്ങളോടു സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.
വർഷങ്ങളായി ഇങ്ങനെയാണ് കേന്ദ്രം കൈകഴുകിക്കൊണ്ടിരിക്കുന്നത്. പന്നികളെ ഉൾപ്പെടെ, ക്ഷുദ്രജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തില്ലെന്നും 1972ലെ വന്യജീവി സംരക്ഷണനിയമം തിരുത്തില്ലെന്നുമാണ് പറഞ്ഞതിന്റെ വിവക്ഷ.
അതേസമയം, വന്യജീവി ആക്രമണത്തിലും വനംവകുപ്പിൻ്റെ കുടിയേറ്റ കർഷകദ്രോഹത്തിലുമൊക്കെ കൈയും കെട്ടിയിരിക്കുന്ന സംസ്ഥാന സർക്കാർ, കേന്ദ്രസർക്കാരിൻ്റെ പാളിച്ചകൾ കൃത്യമായി ചൂണ്ടിക്കാണിക്കുന്നുമുണ്ട്. മനുഷ്യന്റെ സ്വത്തിനും ജീവനും ഭീഷണിയായ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുത്തിയിട്ടുള്ള കടുവ, ആന തുടങ്ങിയവയെ കൊല്ലാൻ സംസ്ഥാനത്തിന് ഉത്തരവിടാം.
പക്ഷേ, ഉത്തരവിടുന്നതിനുമുമ്പ്, അവയെ പിടികൂടാനോ മറ്റൊരു സ്ഥലത്തേക്കു മാറ്റിപ്പാർപ്പിക്കാനോ കഴിയില്ലെന്ന് സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡനെ ബോധ്യപ്പെടുത്തണം. അങ്ങനെ പിടിക്കപ്പെടുന്ന മൃഗങ്ങളെ തടവിൽ പാർപ്പിക്കാനും സാധിക്കില്ല. കേന്ദ്രസർക്കാരിൻ്റെതന്നെ കടുവാ സംരക്ഷണ അഥോറിറ്റിയുടെയും പ്രോജക്ട് എലഫന്റ് സ്കീമിൻ്റെയും നിർദേശങ്ങൾ പാലിക്കണം.
തീർന്നില്ല, വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകളൊന്നും മറികടക്കരുത്. ഇത്രയും കാര്യങ്ങൾ ചെയ്തുവരുമ്പോൾ മനുഷ്യരെ കൊന്നോ തിന്നോ വിശ്രമിക്കുന്ന ആനയും കടുവയുമൊക്കെ സ്ഥലത്തുണ്ടെങ്കിൽ നിയമം നടപ്പാക്കാം. ഈ 'ലളിതമായ' നടപടിക്രമങ്ങൾ കേന്ദ്രമന്ത്രിക്കും അറിയാത്തതല്ല. സാധാരണക്കാരുടെ കാര്യത്തിലാണ് ഈ നടപടിക്രമങ്ങൾ.
കഴിഞ്ഞ മാർച്ചിൽ വണ്ടിപ്പെരിയാറിൽ കടുവ വനംവകുപ്പ് ഉദ്യോഗസ്ഥനെ ആക്രമിച്ചപ്പോൾ ഒറ്റവെടിക്കു കൊല്ലുകയും ചെയ്തു. പൊതുജനങ്ങളുടെയും ഭരിക്കുന്നവരുടെയും ഉദ്യോഗസ്ഥരുടെയും ജീവന് ഒരേ വിലയല്ലല്ലോ. പരിഷ്കൃത രാജ്യങ്ങളെല്ലാം നായാട്ട് അനുവദിച്ച് വന്യജീവികളെ നിയന്ത്രിക്കുമ്പോൾ ഇവിടത്തെ മണ്ഡുകങ്ങൾ കിണറ്റിൽനിന്നു കയറുന്നില്ല.
2016 മുതൽ 2025 ജനുവരി വരെ 919 പേർ സംസ്ഥാനത്തു വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുകയും 8,967 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായാണു കണക്കുകൾ. കേരളത്തിലെ 941 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 273 എണ്ണവും വന്യമൃഗശല്യവുമായി ബന്ധപ്പെട്ട ഹോട്ട് സ്പോട്ടുകളായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനർഥം, മലയോരത്ത് ജനവാസം ഏതാണ്ട് അസാധ്യമായി എന്നാണ്.
നിരവധി വനാതിർത്തി ഗ്രാമങ്ങൾ ആൾത്താമസമില്ലാതായി. ഇടുക്കിയിലെ കുടിയേറ്റ ഗ്രാമമായ മുള്ളരിങ്ങാട്ട് നാഷണൽ എൽപി സ്‌കുളിൽ കഴിഞ്ഞ വർഷം 90ൽ അധികം വിദ്യാർഥികൾ ഉണ്ടായിരുന്നത് ഇത്തവണ 45 ആയി ചുരുങ്ങിയെന്ന് ഇന്നലെ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്ത‌ിരുന്നു. ആനപ്പേടിയാണ് കാരണം. സർക്കാർ പിന്തുണയോടെ കുടിയേറിയവരെ സർക്കാർതന്നെ കുടിയിറക്കുന്നു.
1918ൽ ഇടുക്കിയിലെ ഉപ്പുതറയിൽ തുടങ്ങിയ കുടിയേറ്റം 30-40കളിൽ ശക്തമായി. അന്നത്തെ ഏറ്റവും വലിയ പ്രതിസന്ധി മലമ്പനിയും വന്യജീവികളുമായിരുന്നു. ഇന്നു മലമ്പനിയില്ല, വനംവകുപ്പുണ്ട്. അന്നു നിരവധിപ്പേർ മരിച്ചു മണ്ണടിഞ്ഞു. കാലക്രമേണ ചോര നീരാക്കിയ മനുഷ്യർ മെച്ചപ്പെട്ട വീടുകളും കൃഷിയിടങ്ങളും പടുത്തുയർത്തി. അവയെല്ലാം ഇപ്പോൾ വിജനമാകുകയാണ്.
എന്നിട്ടും കുടിയിറങ്ങാത്തവരെയാണ് വനംവകുപ്പ് കള്ളക്കേസുകളിൽ കുടുക്കി തല്ലിയോടിക്കാൻ ശ്രമിക്കുന്നത്. ഉന്നം കുടിയേറ്റക്കാരാണെങ്കിലും കൊള്ളുന്നത് വിനോദസഞ്ചാരമേഖലയുടെ ഭാവിക്കുമാണ്. വന്യജീവികൾക്കു കൊല്ലാനും തിന്നാനും മനുഷ്യരെ വിട്ടുകൊടുത്ത്, കേരളമെന്ന നവ കൊളോസിയത്തിൻ്റെ ഗാലറികളിലിരുന്ന് അധികാരം കൊറിച്ച് മരണക്കളി കാണുകയാണ് ഭരണകൂടങ്ങൾ.
ഈ അഭിനവ നീറോമാർ കാവൽനിൽക്കുന്ന മനുഷ്യവിരുദ്ധ നിയമങ്ങൾ കോടതികളെയും ബന്ധനത്തിലാക്കിയിരിക്കുന്നു. മനുഷ്യരെ രക്ഷിക്കാൻ ആരുമില്ലാത്ത അവസ്ഥ!

Latest News

Corehub Up